മുംബൈ അടക്കമുള്ള നഗരങ്ങളില്‍ മഴ ശക്തി പ്രാപിക്കുന്നു; അസമില്‍ 18മരണം, ബംഗളൂരുവില്‍ ഗതാഗതം താറുമാറായി

ഹരിയാനയിലെ ഗതാഗതം സ്തംഭിച്ചത് ഏഴു മണിക്കൂറാണ്

rain , keralam , accident , mumbai, flood നഗരങ്ങളില്‍ കനത്ത മഴ , മഴ , വെള്ളപ്പൊക്കം
ബംഗളൂരു| jibin| Last Modified വെള്ളി, 29 ജൂലൈ 2016 (21:06 IST)
കനത്ത മഴയെത്തുടര്‍ന്ന് മുംബൈ അടക്കമുള്ള നഗരങ്ങളിലെ ജന ജീവിതം ദു:സ്സഹമായി. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി നഗരങ്ങളിലാണ് ദിവസങ്ങളായി തുടരുന്നത്. അതേസമയം അസമിലെ പ്രളയക്കെടുതിയില്‍ മരണം 18 ആയി.

കനത്ത മഴയെ തുടര്‍ന്ന് ഹരിയാനയിലെ ഗതാഗതം സ്തംഭിച്ചത് ഏഴു മണിക്കൂറാണ്. ഡല്‍ഹി- ഗുഡ്ഗാവ് ദേശീയപാതയില്‍
വെള്ളംകയറിയതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. റോഡിലെ വെള്ളം പമ്പ് ചെയ്തു മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഹരിയാന സര്‍ക്കാര്‍ രണ്ടുദിവസത്തേക്ക് ഗുഡ്ഗാവില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബംഗളൂരുവില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതർ സജീവമാക്കി. പലയിടങ്ങളിലും ഗതാഗതം സ്‌തംഭിച്ചു. നഗരത്തിലെ തടാകങ്ങളിലെ വെള്ളം റോഡുകളിലെത്തി. പൊലീസും ഫയർ ആൻഡ് എമർജൻസി ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ രംഗത്തിറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :