ബംഗളൂരു|
VISHNU N L|
Last Updated:
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (13:57 IST)
കര്‍ണാടകയിലെ സാഹചര്യത്തില്‍ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി കരുതുന്ന ബംഗളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിച്ചെങ്കിലും മേയര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതൊടെയാണ് ബിജെപി പ്രതിപക്ഷത്തായി.
രാജ്യത്തെ മറ്റ് നഗരസഭകളില്‍ നിന്ന് വ്യത്യസ്ഥമായി കോപ്പ്ര്പ്പറേഷന്‍ പരിധിയിലുള്ള എംഎല്‍എമാര്‍, എംഎല്‍സിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കും മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസിനൊപ്പം, ജനതാ ദള്‍ ജനപ്രതിനിധികളും വോട്ട് ചെയ്തതൊടെ ബിജെപി പരാജയപ്പെടുകയായിരുന്നു.
വാര്‍ഡ് തെരഞ്ഞെടുപ്പില്‍ 198ല്‍ 100 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 74 സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസും ജനതാദളും സ്വതന്ത്രന്മാരും കൂടി യോജിച്ചതോടെ ബിജെപി പരാജയപ്പെട്ടു. കോണ്‍ഗ്രസിനാണ് മേയര്‍ സ്ഥാനം ലഭിച്ചത്. ധാരണപ്രകാരം ഡെപ്യൂട്ടി മേയര്‍ സ്ഥാനം ജനതാദളിനും ലഭിച്ചു. അംഗങ്ങള്‍ കൈകള്‍ ഉയര്‍ത്തിയാണ് പാനലുകള്‍ക്ക് ഉള്ള പിന്തുണ അറിയിച്ചത്.