ബംഗളൂരു|
VISHNU.NL|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2014 (12:14 IST)
ഇന്നലെ നഗരത്തിലുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരീകരണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി എട്ടരയ്ക്കു ശേഷം കോക്കനട്ട് ഗ്രൂവ് റസ്റ്ററന്റിനു സമീപത്തെ നടപ്പാതയിലാണു വീര്യം കുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവില്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇത് ദേശീയ സുരക്ഷാ ഏജന്‍സിക്ക് കൈമാറണോ എന്നത് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. കര്‍ണാടകയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും കിരണ്‍ റിജ്ജു വ്യക്തമാക്കി.
അതേസമയം, സ്ഫോടനത്തിന് പിന്നില്‍ നിരോധിത സംഘടനയായ സിമിയാണെന്നു റിപ്പോര്‍ട്ടുണ്ട്. 2013ല്‍ മധ്യപ്രദേശില്‍ നിന്നും ജയില്‍ ചാടിയ സംഘമാണെന്നാണ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്ത മെഹ്ദിയുടെ അറസ്റ്റിനും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍, ഹോം സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്. നിലവില്‍ കേസന്വേഷിക്കുന്നത് സംസ്ഥാനത്തെ പൊലീസാണെങ്കിലും ദേശീയ അന്വേഷണ ഏജന്‍സി സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.