ഇസ്ലാമാബാദ്|
jibin|
Last Modified വ്യാഴം, 18 ഡിസംബര്‍ 2014 (16:46 IST)
2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സാഖിർ റഹ്മാൻ ലാഖ്‌വിക്ക് റാവൽപിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. മതിയായ തെളിവില്ലെന്നു കാട്ടിയാണ് ഇയാള്‍ക്കും കൂട്ടാളികള്‍ക്കും
ബുധനാഴ്ച് ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെച്ചാണ് സാഖിർ റഹ്മാൻ ലാഖ്‌വിയും കേസിലെ പ്രതികളായ മറ്റു ആറു പേരും ജാമ്യം നേടിയത്.
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ സാഖിർ റഹ്മാൻ ലാഖ്‌വി പാക്കിസ്ഥാനില്‍ വെച്ച് പിടിയിലാകുകയും റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവില്‍ കഴിഞ്ഞു വരികയുമായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുകയും അതിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു ലഷ്കർ ഭീകരരായ അബ്ദുൽ വാജിദ്, മസർ ഇഖ്ബാൽ, സാദിഖ്, ഷാഹിദ് ജമീൽ റിയാസ്, ജമീൽ അഹമ്മദ്,
യൂനസ് അഞ്ജും എന്നിവരാണ് പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്നത്.
ജാമ്യം അനുവദിച്ചത് നിര്‍ഭാഗ്യകരമാണെന്നും പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം, ജാമ്യം നല്‍കിയതിനെ എതിര്‍ക്കുമെന്ന് പാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.