ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 19 ഡിസംബര്‍ 2014 (13:31 IST)
ഇന്ത്യ തടവില്‍ വച്ചിട്ടുള്ള ഭീകരരെ വിട്ടുകിട്ടുന്നതിനായി ലഷ്കര്‍ ഇ തോയിബ തീഹാര്‍ ജയില്‍ ആക്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജയിലിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സുരക്ഷ ശക്തമാക്കണമെന്ന് ജയില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീഹാര്‍ ജയിലില്‍ നിന്ന് ചാടിയ സിമി പ്രവര്‍ത്തകരാണ് ആക്രമണത്തിന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പുകളെ തുടര്‍ന്ന് ജയിലിലുള്ള ഭീകരരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി. ജയില്‍ ഡിജിപി തിഹാര്‍ ജയിലിലെത്തി സുരക്ഷ വിലയിരുത്തി. മൂന്ന് ഘട്ട സുരക്ഷാ സംവിധാനമാണ് ജയിലിനുള്ളത്. ഇത് കൂടുതല്‍ കര്‍ശനമാക്കാനാണ് ജയില്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കൊടുംഭീകരരുള്‍പ്പെടെയുള്ള കുറ്റവാളികളെയാണ് തിഹാറില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ റോയി, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല തുടങ്ങിയവരും തിഹാര്‍ ജയിലില്‍ തടവിലുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.