വയനാട്|
Last Modified ഞായര്‍, 28 ജൂണ്‍ 2015 (15:29 IST)
വയനാട്ടില്‍
വീണ്‌ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. തലപ്പുഴ മക്കിമലയില്‍ ആയുധധാരികളായ അഞ്ചംഗ സംഘത്തെ കണ്‌ടുവെന്ന് പ്രദേശത്തെ കോളനി നിവാസികള്‍ പോലീസിനെ അറിയിച്ചു. പൊലീസും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെ മലയിലെത്തിയ മാവോയിസ്റ്റുകൾ അവിടെയിരുന്ന് ഭക്ഷണം കഴിച്ച ശേഷം മടങ്ങിയെന്നാണ് കോളനിവാസികൾ പറഞ്ഞു. ജയണ്ണ, വിക്രം ഗൌഡ, ഗോപാലകൃഷ്‌ണന്‍, സുന്ദരി, സിനി, അനു തുടങ്ങിയവരാണ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ കൈവശം തോക്കും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എട്ടുദിവസമാണ് വാളയാറിലെ വാണിജ്യനികുതി ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ താമസസ്ഥലത്ത് വൈദ്യുതി ലഭിക്കാത്തത്. വൈദ്യുത ഓഫീസുകളില്‍ ഓരോദിവസവും പരാതി നല്‍കിയെങ്കിലും ഒരു നടിപടിയുമ ില്ല.നടപടിയുണ്ടായില്ല. അങ്ങനെ മടുത്താണ് ചെക്‌പോസ്റ്റില്‍ ചാര്‍ജുള്ള അസി. കമ്മീഷണര്‍ നേരിട്ട് കഞ്ചിക്കോട്ടെ വൈദ്യുതി ഓഫീസില്‍ പരാതിയുമായെത്തിയത്.
പരാതിക്കാരെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യേഗസ്ഥ മൊബൈല്‍ ഫോണില്‍ കുത്തികൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥയുടെ ഈ അലംഭാവത്തെക്കുറിച്ചും എട്ടുദിവസമായി വൈദ്യുതിയില്ലാത്തതിനെപ്പറ്റിയും പരാതിപ്പെടാമെന്ന് കരുതി ഉന്നത ഉദ്യോഗസ്ഥന്റെ മുറിയില്‍ക്കയറി. അവിടെയും ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ത്തന്നെ. ഏറെനേരം കാത്തുനിന്നിട്ടും ഇരുവരും മൊബൈല്‍ഫോണിലെ പിടിവിടുന്നില്ല.
അപ്പോഴാണ് ഓഫീസിന് മുന്നിലെ ബോര്‍ഡ് കണ്ടത്. വൈദ്യുതിസംബന്ധിച്ച പരാതി അറിയിക്കാനുള്ള നമ്പര്‍ കണ്ട് അതിലേക്ക് വിളിച്ചു. എടുത്തത് സാക്ഷാല്‍ വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിങ്. പരാതിക്കാരന്‍ അവിടെനിന്ന് വാളയാറിലെത്തിയപ്പോഴേക്കും വൈദ്യുതിയും ക്വാര്‍ട്ടേഴ്‌സിലെത്തിയിരുന്നു. - See more at: //malayalivartha.com/index.php?page=newsDetail&id=20573#sthash.Lujg9SGC.reshIyNr.dpuf