യാത്രക്കാര്‍ക്ക് അധിക ബാഗേജ് ആനുകൂല്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; 20കിലോഗ്രാം വരെ അധികമായി കൊണ്ടുപോകാം

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അധിക വാഗേജ് ആനുകൂല്യം

മസ്‌കറ്റ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (09:20 IST)
യാത്രക്കാര്‍ക്ക് അധിക ബാഗേജ് ആനുകൂല്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ്, സലാല നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികബാഗേജ് സൌകര്യം നല്കുന്നത്.
ഇത് അനുസരിച്ച് 20 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും. അധികമായി വരുന്ന 20 കിലോഗ്രാമിന് പ്രത്യേകനിരക്ക് ബാധകമാണ്.

ചെക്ക് ഇന്‍ ബാഗേജായ 30 കിലോയ്ക്കും ഹാന്‍ഡ് ബാഗേജായ ഏഴ് കിലോയ്ക്കും പുറമേയാണിത്.
സെപ്തംബര്‍ 16ന് തുടങ്ങിയ ബാഗേജ് ആനുകൂല്യം നവംബര്‍ 30 വരെ തുടരും. ആകര്‍ഷകമായ നിരക്കുകളും ഇക്കാലയളവില്‍ ലഭ്യമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

അധിമായി വരുന്ന അഞ്ചു കിലോയ്ക്ക് അഞ്ചരറിയാലും പത്തുകിലോയ്ക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ തുക അടയ്ക്കണം. ആദ്യം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആയിരിക്കും ആനുകൂല്യം ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :