മസ്‌കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മസ്കറ്റിലെ നിസ്വയില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെി.

muscat, suicide, kannur, iritty മസ്കറ്റ്, ആത്മഹത്യ, കണ്ണൂര്‍, ഇരിട്ടി
മസ്കറ്റ്| സജിത്ത്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (17:51 IST)
മസ്കറ്റിലെ നിസ്വയില്‍ മലയാളിയെ ചെയ്ത നിലയില്‍ കണ്ടത്തെി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ റോജി വേലായുധനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇയാള്‍ കുടുംബത്തോടൊപ്പം ഒമാനിലായിരുന്നു താമസം.

ബഹ്‌ലയില്‍ ഗ്യാരേജ് നടത്തിവരുകയായിരുന്നു റോജി. ഇയാളെ കഴിഞ്ഞ ശനിയാഴ്ച ഉച്ചമുതല്‍ കാണാനില്ലായിരുന്നു. സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് കാറില്‍ കടയില്‍ നിന്ന് പൊയത്.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിസ്വ പൊലീസ് അക്കാദമിക്കടുത്ത ഇയാളുടെ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് റോഡില്‍ നിന്ന് കുറച്ചകലെ മരത്തില്‍ ബെല്‍റ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹവും കണ്ടെത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :