കോട്ടയം|
JOYS JOY|
Last Modified ശനി, 9 മെയ് 2015 (10:44 IST)
കേസ് ഉണ്ടായാല്‍ ചോദ്യം ചെയ്യുന്നത് പുതുമയല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെ എം മാണി. കഴിഞ്ഞദിവസം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മാണി ഇങ്ങനെ പറഞ്ഞത്.
തന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും ഇക്കാരണത്താല്‍ ആണ് തന്നെ ചോദ്യം ചെയ്തതെന്നും മാണി പറഞ്ഞു. അതേസമയം, ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ചോദ്യം ചെയ്യല്‍ വിശദമായി പഠിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയെ വിജിലന്‍സ് സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് ആർ സുകേശന്റെ നേതൃത്വത്തിൽ വൈകുന്നേരം ഏഴിന് തുടങ്ങിയ ചോദ്യം ചെയ്യൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.
പല സന്ദര്‍ഭങ്ങളിലും ബാര്‍ ഹോട്ടല്‍ ഉടമകളെ കണ്ടിട്ടുണ്ടെന്നു വിജിലന്‍സിനു മൊഴി നല്കിയ മാണി എന്നാല്‍, ബാര്‍ ഹോട്ടല്‍ ഉടമകള്‍ പണം നല്‍കിയെന്ന കാര്യം നിഷേധിക്കുകയും ചെയ്തു. തയ്യാറാക്കിയ അമ്പതോളം ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ കെഎം മാണിയോട് ചോദിച്ചത്.