പക്ഷിപ്പനിക്കെതിരെ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍

ശ്രീനു എസ്| Last Modified ശനി, 6 ഫെബ്രുവരി 2021 (14:41 IST)
പക്ഷിപ്പനിക്കെതിരെ ഒരു വാക്സിനും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യ എന്നല്ല യുഎസ്,യുകെ,യൂറോപ്യന്‍ തുടങ്ങി ഒരു രാജ്യങ്ങളും പക്ഷിപ്പനിക്കെതിരെ ഒരു വാക്സിനും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് അനിമല്‍ ഹെല്‍ത്ത് പ്രകാരം വാക്സിനേഷന്‍ എന്നത് പക്ഷിപ്പനിയെ ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമല്ല എന്നും കേന്ദ്ര മന്ത്രി സന്‍ജീവ് കുമാര്‍ പറഞ്ഞു.

അതേസമയം വെച്ചൂരില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുടവെച്ചൂര്‍ തോട്ടുവേലിച്ചിറ ഹംസ, നാസര്‍ എന്നിവരുടെ 6305 താറാവുകളെയാണ് മൃഗസംരക്ഷണ വകുപ്പ് കൊന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :