ബംഗളുരു|
jibin|
Last Modified ബുധന്‍, 9 ഡിസംബര്‍ 2015 (14:21 IST)
ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷപരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇത്തരം
പരിപാടികള്‍ ഒരുസംഖ്യം ആളുകളെ വഴിതെറ്റിക്കുകയാണ്. മൂഢത്വവും യുക്തിരഹിതമായ സന്ദേശങ്ങളാണ് ജ്യോതിഷപരിപാടികളിലൂടെ ജനങ്ങളിലെത്തുന്നത്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പ്രത്യേകചട്ടം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
പുലര്‍ച്ചെ മുതല്‍ യുക്തിരഹിതമായ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുകയാണ്. ഇതിനായി ടെലിവിഷനു മുന്നില്‍ മണിക്കൂറുകളോളം സമയം ചെലവഴിക്കുകയാണ് സാധരണക്കാരടക്കമുള്ളവര്‍. വീട്ടിലെ പ്രധാന ജോലികള്‍വരെ മറന്നാണ് പരിപാടിക്കായി സമയം കണ്ടെത്തുന്നത്. മഡേ സ്‌നാന അടക്കമുള്ള ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ള താത്പര്യം പിന്നാക്കസമുദായങ്ങള്‍ തിരിച്ചറിയണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പരിപാടിക്കെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നുവരുന്നത്. പാരമ്പര്യമായും അല്ലാതയും വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങള്‍ ഇതുവഴി തെറ്റിദ്ധരിക്കപ്പെടുന്നു. ആളുകള്‍ മൂഢത്വമുള്ള ഈ പരിപാടികളെ ആശ്രയിച്ച് ജീവിത ക്രമങ്ങള്‍ തിട്ടപ്പെടുത്തുന്നത് തിരിച്ചടി മാത്രമെ നല്‍കുകയുള്ളുവെന്നും സിദ്ധരാമയ്യ ബംഗളുരുവില്‍ പറഞ്ഞു.