തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (10:57 IST)
ബംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം കേരളത്തിലേക്ക് നീളുന്നു. അന്വേഷണത്തിനായി പുണെ, ചെന്നൈ എന്നിവിടങ്ങളിലേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ കേരളത്തിലെ തീവ്രവാദ പശ്ചാത്തലവും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ വരും. 2008ലെ ബംഗളുരു സ്ഫോടനത്തിലെ പ്രതികള്‍ മലയാളികളായ തടിയന്റവിട നസീര്‍ ഉള്‍പ്പടെയുള്ളവരായതിനാലാണ് ഇത്തരമൊരന്വേഷണം നടത്തുന്നത്.
കോക്കനട്ട് ഗ്രോവ് റസ്റ്റോറന്റിന് മുന്നിലെ പുല്‍ച്ചെടികള്‍ക്കുള്ളിലാണ് ബോംബ് വച്ചതെന്ന് കണ്ടെത്തി. ഇവിടത്തെ കാവല്‍ക്കാരെയും മറ്റൊരാളെയും ചോദ്യം ചെയ്യാനായി പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ, സ്ഫോടനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.