തിരുവനന്തപുരം|
jibin|
Last Modified ശനി, 29 നവംബര്‍ 2014 (11:41 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. സൂരജിന് ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഉണ്ടെന്നും, അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.
സസ്പെന്‍ഷനിലായ സൂരജിനെതിരെ ശക്തമായ അന്വേഷണമാണ് വിജിലന്‍സ് സംഘം നടത്തുന്നത്. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടികയിലെ ആസ്തിയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നും. റെയ്ഡില്‍ കണ്ടത്തെിയ രേഖകളെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ സൂരജിനും ബന്ധുക്കള്‍ക്കുമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. 10 വര്‍ഷത്തെ കണക്കുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇതില്‍ അഞ്ച് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് വലിയ തിരിമറികള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ സൂരജ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കുന്ന വേളയില്‍ നല്‍കിയ 1000 കോടി രൂപയുടെ കരാറുകള്‍ നിയമാനുസൃതമല്ലെന്നും. കരാറുകള്‍ നല്‍കിയ കമ്പനികളില്‍ സൂരജിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും വിജിലന്‍സ് വ്യക്തമാക്കി. ഈ കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സംഘം വ്യക്തമാക്കി. ടിഒ സൂരജ് ഐഎഎസ്സിന്‍റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് രജിസ്ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.