നിയമസഭാ തെരഞ്ഞെടുപ്പ് : പണം ഉൾപ്പെടെ 1760 കോടിയിലേറെ വിലയുള്ള വസ്തുക്കൾ പിടികൂടി

എ കെ കെ അയ്യർ| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (18:24 IST)
ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി കോഴ ഇനത്തിലും മറ്റും നൽകിയ പണം ഉൾപ്പെടെ 760 കോടിയിലേറെ വിലയുള്ള വസ്തുക്കൾ പിടികൂടി. തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം അറിയിച്ചതാണിത്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പണം, മദ്യം, മയക്കുമരുന്ന്, മറ്റു വിലപിടിപ്പുള്ള ലോഹങ്ങൾ, മറ്റു വസ്തുവകകളാണ് പിടിച്ചെടുത്തതെന്നു അധികാരികൾ അറിയിച്ചു. ഒക്ടോബർ ഒമ്പതു മുതൽ നടത്തിയ റെയ്ഡുകളിലാണ് ഇവ പിടിച്ചെടുത്തത്.

തെലങ്കാനയിൽ നിന്ന് 659.2 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടികൂടിയപ്പോൾ രാജസ്ഥാനിൽ നിന്ന് 650.7 കോടിയുടെയും മധ്യപ്രദേശിൽ നിന്ന് 323.7 കോടിയുടേതും ഛത്തീസ്ഗഡിൽ നിന്ന് 76.9 കോടിയുടെയും മിസോറാമിൽ നിന്ന് 49.6 കോടിയുടെയും വസ്തുക്കളും പണവുമാണ് റെയ്ഡിൽ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :