ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (12:59 IST)
ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയെ വകവരുത്തിയത് സ്വന്തം ആളുകള്‍ തന്നെയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെളിപ്പെടുത്തി. മലേഗാവ് ബോംബ് സ്ഫോടന കേസിലെ പ്രതിയായ സന്യാസിനി പ്രഗ്യാ സിംഗ് ഠാക്കൂറിനോട് അപമര്യാദയായി പെരുമാറുയതിനാലാണ് സുനില്‍ ജോഷിയെ കൊല്ലപ്പെട്ടതെന്നും എന്‍ഐഎ അറിയിച്ചു.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനോട് മോശമായി പെരുമാറിയ ജോഷിയെ സ്വന്തം സംഘത്തിലുള്ളവര്‍ തന്നെ കൊലപ്പെടുത്തുകയായിരുന്നു. മലേഗാവ് സ്‌ഫോടനക്കേസ് അടക്കമുള്ള ഹിന്ദു തീവ്രവാദ ഗൂഡാലോചനയുടെ വിവരങ്ങള്‍ പുറത്താകുമെന്ന് ഭയന്ന് സുനില്‍ ജോഷിയെ നിശബ്ദനാക്കിയെന്നായിരുന്നു ആദ്യ നിഗമനം.
ഇതൊരു കൊലപാതക കേസ് മാത്രമായതിനാല്‍ സുനില്‍ ജോഷി വധത്തെ തീവ്രവാദ വിരുദ്ധ നിയമവുമായി ബന്ധിപ്പിക്കില്ലെന്നാണ് റിപോര്‍ട്ട്. എന്നാല്‍ വധക്കേസില്‍ പ്രജ്ഞ സിംഗ് ഠാക്കൂറിനേയും പ്രതിചേര്‍ത്തിട്ടുണ്ട്.