അസമിലെ വെള്ളപ്പൊക്കത്തില്‍ ഏഴുപേര്‍ കൂടി മരിച്ചു; മരണസംഖ്യ 92 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 ജൂലൈ 2024 (08:29 IST)
അസമിലെ വെള്ളപ്പൊക്കത്തില്‍ ഏഴുപേര്‍ കൂടി മരിച്ചു. കനത്തമഴയാണ് അസമില്‍. ഇതുവരെ 17.7 ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഈവര്‍ഷം മാത്രം ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ഇതുവരെ മരണസംഖ്യ 92 ആയിട്ടുണ്ട്.

പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തില്‍ മുങ്ങിയെന്നാണ് വിവരം. ഇവിടുണ്ടായിരുന്ന മൂന്ന് കാണ്ടാമൃഗങ്ങളും 62 മാനുകളും ഉള്‍പ്പെടെ 77 മൃഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ അസമിലെ 65000 ഹെക്ടര്‍ കൃഷിഭൂമിയും പൂര്‍ണമായി വെള്ളത്തിനടിയിലായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :