ഇനി കണ്‍സഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുകയുള്ളുവെന്ന് ബസുടമകള്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 9 ജൂലൈ 2024 (12:05 IST)
ഇനി കണ്‍സക്ഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുകയുള്ളുവെന്ന് ബസുടമകള്‍ വ്യക്തമാക്കി. കണ്‍സക്ഷന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. കണ്‍സഷന്‍ നേടാന്‍ യൂണിഫോം എന്നത് മാനദണ്ഡമല്ലെന്നും വ്യക്തമാക്കി.

അതേസമയം മാളിയക്കടവ് കോട്ടയം റൂട്ടില്‍ യൂണിഫോമും ഐഡികാര്‍ഡും കണ്‍സഷനും സ്‌കൂള്‍ ബാഗും ഇല്ലാതെ എത്തിയ വിദ്യാര്‍ത്ഥിയുടെ കണ്‍സഷന്‍ യാത്ര ചോദ്യം ചെയ്ത കണ്ടക്ടറെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ കണ്ടക്ടര്‍ പ്രതീപിന്റെ തലയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :