ആസാമില്‍ ബോഡോലാ‍ന്‍ഡ് ആക്രമം

കോക്രഹാര്‍| VISHNU.NL| Last Modified വെള്ളി, 2 മെയ് 2014 (11:44 IST)
ലോവര്‍ ആസാമിലെ ആനന്ദ്ബസാറില്‍ ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
ഒരേ കുടുംബത്തിലെ മൂന്നുപേരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പോലീസ്‌ പറയുന്നു.

സംഭവത്തില്‍ ഒരു പിഞ്ചുകുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമതര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആസാമിലെ വിമതഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക്ക്‌ ഫ്രെന്‍ഡ്‌ ഓഫ്‌ ബോഡാലാന്‍ഡാണ് അക്രമം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :