ആസാം കലാപത്തിനു കാരണം മോഡിയുടെ പ്രസംഗം

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 15 മെയ് 2014 (17:10 IST)
ആസാമില്‍ നാല്‍പതോളം പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു കാരണം മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളാണെന്ന്‌ കുറ്റപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്‌ ട്വിറ്ററില്‍ അഭിപ്രായം പോസ്റ്റ് ചെയ്തു.

ആസാമിലെ സംഘര്‍ഷങ്ങള്‍ ശക്തമാകാന്‍ കാരണം നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണെന്ന്‌ അറിയിച്ച്‌ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ്‌ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്‌ ചൂണ്ടണ്ടിക്കാട്ടിയാണ്‌ ഷക്കീല്‍ അഹമ്മദിന്റെ ട്വീറ്റ്‌.

ധിമാജിയിലെ മോദിയുടെ പ്രസംഗത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കു സ്ഥലമൊരുക്കാന്‍ വേണ്ടി കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ്‌ മോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :