ചെന്നൈ|
Last Updated:
ചൊവ്വ, 13 മെയ് 2014 (16:48 IST)
പ്രമുഖ ജ്യോതിഷപണ്ഡിതന്‍ കെ ആര്‍ പുരുഷോത്തം ഇത്തവണയും തെരഞ്ഞെടുപ്പ് ഫല പ്രവചനവുമായി രംഗത്തെത്തി. കേന്ദ്രത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പുരുഷോത്തമിന്‍റെ പ്രവചനം. തെക്കുനിന്നോ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നോ എന്‍ ഡി എയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ പിന്തുണ ലഭിക്കും. മെയ് 21ന് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുകൂല സാഹചര്യം ഒരുങ്ങുകയുള്ളൂ എന്നും പുരുഷോത്തം പ്രവചിക്കുന്നു.
എന്‍ ഡി എ സഖ്യത്തിന് 248 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യു പി എയ്ക്ക് 110 സീറ്റുകള്‍ മാത്രമേ കിട്ടുകയുള്ളൂ. സി പി ഐക്കും സി പി എമ്മിനും ചേര്‍ത്ത് 37 സീറ്റുകള്‍ ലഭിക്കും. സമാജ്‌വാദി പാര്‍ട്ടിക്ക് 19 സീറ്റുകള്‍ കിട്ടും.
തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെയ്ക്ക് 16 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പ്രവചനത്തില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ ലഭിക്കും. ബി എസ് പിക്ക് 15 സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് 12 സീറ്റുകളും കിട്ടും. ഡി എം കെയ്ക്ക് 11 സീറ്റുകള്‍ കിട്ടുമെന്നും ജനതാദള്‍ യുണൈറ്റഡ് 12 സീറ്റുകള്‍ കരസ്ഥമാക്കുമെന്നും പുരുഷോത്തം പ്രവചിക്കുന്നു.
തെലങ്കാന രാഷ്ട്രസമിതിക്കും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കും ഏഴ് സീറ്റുകള്‍ വീതം ലഭിക്കും. ബിജു ജനതാദള്‍ ആറ് സീറ്റുകള്‍ നേടും. വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പ്രവചനത്തില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചനം. ഒഡീഷയിലും കോണ്‍ഗ്രസ് തന്നെ മുന്നിലെത്തും. സിക്കിമില്‍ എസ് ഡി എഫും സീമാന്ധ്രയില്‍ ടി ഡി പിയും തെലങ്കാനയില്‍ ടി ആര്‍ എസും അധികാരത്തിലെത്തുമെന്നും പുരുഷോത്തം പ്രവചിക്കുന്നു.