സര്‍വകക്ഷി സംഘത്തെ ചതിച്ചതാര് ?; കുമ്മനത്തിന്റെ വിചിത്രമായ പ്രസ്‌താവന പുറത്ത്

സര്‍വകക്ഷി സംഘത്തിനെ പരിഹസിച്ച് കുമ്മനം; പ്രസ്‌താവന വൈറലാകുന്നു

   Demonetization , kummanam rajasekharan , BJP , kummanam , pinarayi vijyan , CPM , LDF strike , കുമ്മനം രാജശേഖരൻ , ബിജെപി , സര്‍വകക്ഷി സംഘം , പ്രധാനമന്ത്രി , സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 24 നവം‌ബര്‍ 2016 (14:22 IST)
സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാനുള്ള കേരളത്തിൽനിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ച സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്ത്.

പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തുകയായിരുന്നു. ധനമന്ത്രി അരുൺ ജയറ്റ്‌ലിയുമായി ചർച്ചയില്ലെന്ന നിലപാട് നിഷേധാത്മകമാണെന്നും കുമ്മനം പറഞ്ഞു.

അതേസമയം, സഹകരണ ബാങ്ക് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍
എൽഡിഎഫ് തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഹർത്താൽ തീരുമാനമെടുത്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :