മമതാ ഹിന്ദി പഠിക്കുന്നു, ലക്ഷ്യമറിഞ്ഞാല്‍ മോദി ഞെട്ടും - ബിജെപിയുടെ ഗതി ഇനിയെന്താകും ?!

നോട്ട് അസാധുവാക്കിയതിന് പിന്നാലെ മമതാ ഹിന്ദി പഠിക്കുന്നു; ലക്ഷ്യം വയ്‌ക്കുന്നത് ഒരാളെ!

Demonitization , mamatha banerji , Bangal , narendra modi , BJP , Demonitization , നരേന്ദ്ര മോദി , ബിജെപി , നോട്ട് അസാധുവാക്കല്‍ , മമതാ ഹിന്ദി പഠിക്കുന്നു , ഹിന്ദി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 25 നവം‌ബര്‍ 2016 (15:19 IST)
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി നേതാക്കളെയും നേരിടുന്നതിനായിട്ടാണ് മമത ഹിന്ദി പഠിക്കുന്നത്.

ഹിന്ദിയില്‍ തനിക്ക് മോശം അറിവാണുള്ളതെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ലഭിച്ച ഈ അവസരത്തില്‍ ഹിന്ദി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ഇംഗ്ലീഷ്
ട്വീറ്റുകളില്‍ നിന്നു വ്യത്യസ്തമായി ഹിന്ദിയിലും ട്വീറ്റു ചെയ്യേണ്ടത് അനിവാര്യമാണെന്നും മമത പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ നേതാക്കളുമായുള്ള ആശയ വിനിമയം സുഗമമാക്കാനായി മമത ഹിന്ദി ടീച്ചറെ തേടുകയാണെന്നും ബംഗാളി- ഹിന്ദി ഡിക്ഷണറി വാങ്ങിയെന്നും തൃണമൂല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മമത ഹിന്ദിയിലും ട്വീറ്റു ചെയ്യാന്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഹിന്ദി പദങ്ങളുടെ ശരിയായ അര്‍ത്ഥം അറിയാന്‍ വിദഗ്ദരുടെ സഹായം തേടുന്നതിനൊപ്പം ഒരു ഹിന്ദി ഡിക്ഷണറിയും മമത സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :