ഡൽഹി ഭരണം രാമരാജ്യ സങ്കൽപത്തെ അടിസ്ഥാനപ്പെടുത്തി,രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ ഭക്തരെ അയോധ്യയിൽ കൊണ്ടുപോകും: കേജ്‌രി‌വാൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (16:48 IST)
ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യം എന്ന സങ്കൽപത്തിലെ 10 ആശയങ്ങളെ പിന്തുടർന്നുകൊണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹി സര്‍ക്കാര്‍ മുതിര്‍ന്നവരെ ദര്‍ശനത്തിനായി അയക്കുമെന്നും കേജ്‌രിവാൾ നിയമസഭയിൽ പറഞ്ഞു.

ഞാൻ രാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യ സങ്കൽപത്തിലെ മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങൾ ഡൽഹി സർക്കാർ രാമരാജ്യത്തിൽ നിന്നും ഉൾകൊണ്ടവയാണെന്നും കേജ്‌രിവാൾ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :