Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (16:05 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം നേരിടുമെന്ന് ആം ആദ്മി സർവേ ഫലം. ഇന്ത്യ-പാക് സംഘർഷം
ബിജെപി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ഇത് കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാൻ ഇടയാക്കിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
സർവേയിൽ പങ്കെടുത്ത 56 ശതമാനം ആളുകളും ബിജെപി പരാജയം ഏറ്റുവാങ്ങുമെന്നാണ് പ്രവചിച്ചത്. പുൽ വാമാ ഭീകരാക്രമണത്തോടുളള ബിജെപിയുടെ സമീപനം വലിയ തിരിച്ചടിയാവും പാർട്ടിക്കു സമ്മാനിക്കുക എന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.
എന്നാൽ സർവേ ഫലത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ധീര ജവാന്മാർ നടത്തിയ പോരാട്ടത്തെ കെജ്രിവാൾ അളന്നു നോക്കി ലാഭവും നഷ്ടവും തിട്ടപ്പെടുത്തുകയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോൺഗ്രസുമായി സഖ്യമില്ലാതെ തന്നെ ഡൽഹിയിൽ ഏഴു സീറ്റുകളിലും ആപ് വിജയിക്കുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാൾ പറഞ്ഞിരുന്നു.