ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരില്‍ ചിന്മയിയെ പുറത്താക്കിയ സംഭവം; സംഘടനയെ പരിഹസിച്ച് തപ്‌സി

ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരില്‍ ചിന്മയിയെ പുറത്താക്കിയ സംഭവം; സംഘടനയെ പരിഹസിച്ച് തപ്‌സി

 chinmayi , Tamil cinema , taapsee pannu , mee to , തപ്‌സി പന്നു, വിശാല്‍ ദദ്‍ലാനി , അനസൂയ ഭരദ്വാജ് , വൈരമുത്തു , ചിന്മയി
ചെന്നൈ| jibin| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (07:45 IST)
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽ​നിന്നും പുറത്താക്കിയ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.

ബോളിവുഡ് നടി തപ്‌സി പന്നു, വിശാല്‍ ദദ്‍ലാനി, നടിയും അവതാരികയുമായ അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് ചിന്മയിക്ക് പിന്തുണയുമായി രംഗത്തുവന്നത്.

ചിന്മയിയുടെ കൂടെ ജോലി ചെയ്തതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും വിശാല്‍ ദദ്‍ലാനി ട്വിറ്ററില്‍ കുറിച്ചപ്പോള്‍ സംഘടനയെ പരിഹസിക്കുന്ന തരത്തിലായിരുന്നു തപ്‌സിയുടെ പ്രതികരണം.

കഴിഞ്ഞ മാസമാണ് മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി മുതിര്‍ന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചത്. സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈരമുത്തു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് ഇവര്‍ ആരോപിച്ചത്.

എന്നാല്‍, ചിന്മയിയുടെ ആരോപണത്തെ വൈരമുത്തു നിഷേധിച്ച് രംഗത്തുവന്നിരുന്നു. വൈരമുത്തുവിന് പുറമേ കാര്‍ത്തിക്കിനെതിരെയും ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :