Last Modified തിങ്കള്‍, 18 മെയ് 2015 (12:06 IST)
ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകം പരിചയപ്പെടുത്തുന്ന 4-ജി സര്‍വീസുകള്‍ മുംബൈയില്‍ പരീക്ഷിണ അടിസ്ഥാത്തില്‍ ആരംഭിച്ചു. എയര്‍ടെലാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ 3-ജി ഉപഭോക്താക്കള്‍ നല്‍കുന്ന അത്രയും തന്നെ പണം നല്‍കി എയര്‍ടെല്‍ വരിക്കാര്‍ക്ക് പുതിയ സേവനവും ഉപയോഗപ്പെടുത്താം.
ഉപഭോക്താക്കളില്‍ നിന്നും പുതിയ സേവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് കമ്പനി സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.എയര്‍ടെല്‍ 4-ജി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഹാന്‍ഡ്സെറ്റുകള്‍
ഫ്ളിപ്കാര്‍ട്ടു വഴി ലഭിക്കും. ദക്ഷിണ കൊറിയന്‍ ഹാന്‍ഡ്സെറ്റ് കമ്പിയായ സാംസങ്ങുമായും എയര്‍ടെല്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.