കൊച്ചി|
jibin|
Last Modified വെള്ളി, 23 മെയ് 2014 (14:01 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സുരക്ഷ ക്ഷേത്രം അധികൃതര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ ഭക്തര്‍ക്കു നേരെ മോശമായ രീതിയില്‍ സമീപിച്ചതായി പരാതിയുണ്ട്. ഈ കാര്യം ഗൗരവമേറിയതാണെന്നും ജസ്റ്റീസ് ടിആര്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ജീവനക്കാര്‍ക്കെതിരായ പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ക്കായി പ്രത്യേക സംവിധാനം വേണമെന്നും കോടതി വ്യക്തമാക്കി. ഭക്തനെയും അമ്മയെയും കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.