ന്യൂഡല്‍ഹി|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (08:33 IST)
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിവെച്ചു. 'അനധികൃതനടപടികള്‍ തടയുന്ന'തുമായി ബന്ധപ്പെട്ട ട്രൈബ്യൂണലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ചത്.
അഞ്ചുകൊല്ലത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ സിമിയുടെ നിരോധനം നീട്ടിയത്. സിമി സജീവമാണെന്നതിനും അതിലെ അംഗങ്ങള്‍ ഇപ്പോഴും അനധികൃത നടപടികളില്‍ ഏര്‍പ്പെടുന്നതിനും തെളിവുകളുണ്ടെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
2001-ലാണ് ആദ്യമായി 'സിമി'യെ നിരോധിച്ചത്.
ട്രൈബ്യൂണലിന്റെ പരിശോധനയ്ക്ക് മാത്രമായി സര്‍ക്കാര്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം നീട്ടിയ നടപടി ശരിവെച്ചത്. തെളിവുകള്‍ രഹസ്യമാക്കിവെക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെയും കോടതി അംഗീകരിച്ചു. സിമി നിരോധനത്തെ ചോദ്യംചെയ്യുന്നവര്‍ക്ക് ആ തെളിവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.