ലിബിയ|
Last Modified ബുധന്‍, 30 ജൂലൈ 2014 (08:43 IST)
ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. ചൊവ്വാഴ്ച നടന്ന കനത്ത പോരാട്ടത്തില്‍
ബെന്‍ഗാസി മേഖലയില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബെന്‍ഗാസിയില്‍ യുദ്ധവിമാനങ്ങളും റോക്കറ്റുകളുമുപയോഗിച്ച് സര്‍ക്കാരിന്റെ പ്രത്യേക സേനയും ഇസ്ലാമിക പോരാളികളും തമ്മില്‍ ഏറ്റുമുട്ടുകയാണ്. മുപ്പതോളം മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചെന്ന് അവിടത്തെ പ്രധാന ആശുപത്രിയിലെ വക്താക്കള്‍ അറിയിച്ചു.
സംഘര്‍ഷം രൂക്ഷമായതോടെ തലസ്ഥാനമായ ട്രിപ്പോളിയിലും സ്ഥിതിഗതികള്‍ താറുമാറായിരിക്കുകയാണ്.
2011-ല്‍ ഗദ്ദാഫിയെ നിഷ്‌കാസിതനാക്കാന്‍ വേണ്ടി തുടങ്ങിയ പോരാട്ടം
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൂടുതല്‍ രക്തരൂക്ഷിതമായി. നിരവധി വിദേശരാഷ്ട്രങ്ങള്‍ തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ അടച്ചിട്ടു. രാജ്യം വിടണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അവിടത്തെ ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.