ന്യൂഡൽഹി|
jibin|
Last Updated:
വെള്ളി, 7 ഓഗസ്റ്റ് 2015 (10:47 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റാൻ വിധിച്ച മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷനായിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി. എന്ത് സുരക്ഷയുണ്ടെങ്കിലും നിങ്ങളെ നശിപ്പിക്കും എന്ന് എഴുതിയ അജ്ഞാത കത്താണ് അദ്ദേഹത്തിന് ലഭിച്ചത്. ഭീഷണിയെ തുടർന്ന് മിശ്രയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ജൂലായ് 30ന്
മേമനെ തൂക്കിലേറ്റാൻ വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജസ്റ്റിസുമാരായ അമിതാവ് റോയ്, പ്രഫുല്ല പാന്ഥ് എന്നിവരായാരുന്നു മറ്റം അംഗങ്ങൾ. വധശിക്ഷ ചോദ്യം ചെയ്ത് മേമൻ നൽകിയ ഹർജി ആദ്യം പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ ആർ ദവേ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
അതേസമയം, യാക്കൂബ് മേമന്റെ സഹോദരനുമായ
ടൈഗർ മേമൻ യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂർ മുമ്പ് ബന്ധുക്കളെ ഫോണിൽ വിളിച്ച വിവരം പുറത്ത് വന്നു. മേമനെ തൂക്കിലേറ്റാൻ സുപ്രീംകോടതി വിധിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പായിരുന്നു മേമന്റെ മാഹിമിലുള്ള അൽ ഹുസെയ്നി വീട്ടിലെ ലാൻഡ്ഫോണിലേക്ക് സന്ദേശം എത്തിയത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്നായിരുന്നു ടൈഗർ മേമൻ പറഞ്ഞത്.
മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.