ടൈഗർ മേമൻ യാക്കൂബിന്റെ വീട്ടിലേക്ക് വിളിച്ചു; പകരം വീട്ടുമെന്ന് അമ്മയോട് പറഞ്ഞു

യാക്കൂബ് മേമന്‍ , മുംബൈ സ്ഫോടനക്കേസ് , സുപ്രീംകോടതി , ടൈഗർ മേമൻ
മുംബൈയ്| jibin| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (09:50 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയും തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ സഹോദരനുമായ യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂർ മുമ്പ് ബന്ധുക്കളെ ഫോണിൽ വിളിച്ച വിവരം പുറത്ത്. മേമനെ തൂക്കിലേറ്റാൻ സുപ്രീംകോടതി വിധിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പായിരുന്നു മേമന്റെ മാഹിമിലുള്ള അൽ ഹുസെയ്നി വീട്ടിലെ ലാൻഡ്ഫോണിലേക്ക് സന്ദേശം എത്തിയത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്നായിരുന്നു ടൈഗർ മേമൻ പറഞ്ഞത്.
മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്.

30ന് പുലർച്ചെ 5.35നാണ് മേമന്റെ മാഹിമിലുള്ള അൽ ഹുസെയ്നി വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ഫോണെടുത്തത്. ഫോൺ എടുത്ത ഉടൻ ടൈഗർ മേമൻ സലാം വലൈക്കും എന്ന് അഭിവാദ്യം ചെയ്തു. അതിനുശേഷം ഫോൺ യാക്കൂബിന്റെ അമ്മയായ ഹനീഫയ്‌ക്ക് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. ഹനീഫ ഫോണെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന അപരിചിതനായ ഒരാള്‍ ഭായിജാനിനോട് സംസാരിക്കണമെന്ന് ഹനീഫയെ നിര്‍ബന്ധിച്ചു.

പിന്നീട് ഹനീഫ ടൈഗർ മേമനുമായി സംസാരിക്കുകയായിരുന്നു. യാക്കൂബിന്റെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് യാക്കൂബ് അമ്മയോട് പറഞ്ഞു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാൽ അക്രമം വേണ്ടയെന്ന് അമ്മ ടൈഗർ മേമനോടു പറയുന്നുണ്ട്. ഇതൊക്കെ അവസാനിപ്പിച്ചൂടെ, ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് എനിക്കു കാണാൻ വയ്യെന്നും ഹനീഫ പറയുന്നുണ്ട്. എന്നാൽ താൻ പ്രതികാരം ചെയ്യുമെന്ന് മേമൻ വീണ്ടും അമ്മയോട് പറഞ്ഞു. പിന്നീട് ഹനീഫ മറ്റൊരാൾക്ക് ഫോൺ കൈമാറി. ഇയാൾ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീർ വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമൻ പറയുന്നു. യാക്കൂബിന്റെ വധശിക്ഷ ശരിവെക്കുന്നതിന് 40 മിനിറ്റ് മുമ്പാണ് ഫോണ്‍ സംഭാഷണം നടക്കുന്നത്.

വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വിഒഐപി) സംവിധാനത്തിലാണ് ഫോൺ എത്തിയത്. എവിടുന്നാണ് മേമൻ വിളിച്ചതെന്നും ഐപി വിലാസവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കെപി ബക്‌ഷി പറഞ്ഞു. മഹാരാഷ്ട്ര ഡിജിപിയോ കേന്ദ്ര ഏജൻസികളോ ഇതുസംബന്ധിച്ച് റിപ്പോർട്ടുകളൊന്നും തന്നിട്ടില്ലെന്നും ബക്‌ഷി കൂട്ടിച്ചേർത്തു. 22 വർഷങ്ങൾക്കുശേഷമാണ് ടൈഗർ എന്ന മുഷ്താഖ് മേമന്റെ ശബ്ദം ഇന്ത്യൻ ഏജൻസികൾക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാൻഡ്ഫോണിലേക്കാണ് ടൈഗർ മേമന്റെ വിളിയെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :