കാശ്മീരി പണ്ഡിറ്റുകളെ മോശമായി ചിത്രീകരിച്ചു; ഹൈദറിനെതിരെ അനുപംഖേര്‍

മുംബൈ| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (14:33 IST)
അഞ്ച്
ദേശീയ അവാര്‍ഡുകള്‍ നേടിയ വിശാല്‍ ഭരദ്വാജ് ചിത്രം ഹൈദറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിനേതാവ് അനുപംഖേര്‍.ലഭിച്ച അവര്‍ഡുകള്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് വിശാല്‍ ഭരദ്വാജ് പറഞ്ഞിരുന്നു ഇതാണ് അനുപംഖേറിനെ പ്രകോപിപ്പിച്ചത്.

കാശ്മീരി പണ്ഡിറ്റുകളെ മോശമായി ചിത്രീകരിച്ചശേഷം അവാര്‍ഡ് അവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന
ഭരദ്വാജിന്റെ പ്രസ്താവന തട്ടിപ്പാണെന്ന് കാശ്മീര്‍ പണ്ഡിറ്റ് കൂടിയായ അനുപംഖേര്‍ പറഞ്ഞു.

കാശ്മീരി പണ്ഡിറ്റുകളുടെ പുണ്യക്ഷേത്രമായ മാര്‍ത്താണ്ഡ ക്ഷേത്രത്തിനെ തിന്മയുടെ പ്രതീകമായാണ് സിനിമയില്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സൈനിക വിരുദ്ധവും ദേശ വിരുദ്ധവുമാണ് സിനിമയെന്ന് അനുപംഖേറും വിമര്‍ശിച്ചു. നേരത്തെ ചിത്രത്തിനെതിരെ കാശ്മീര്‍ പണ്ഡിറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊറിയോഗ്രാഫി, ഗായകന്‍, കോസ്റ്റിയൂം ഡിസൈന്‍, സംവിധാനം, സംഭാഷണ രചന ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങള്‍ ഹൈദര്‍ നേടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :