ബാഗ്ദാദ്|
jibin|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (15:48 IST)
ഐഎസ് തീവ്രവാദികള്‍ നടമാടുന്ന ഇറാഖില്‍ ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. തിങ്കളാഴ്ച രാത്രി നടന്ന പാര്‍ലമെന്‍റ് യോഗത്തിലാണ് പുതിയ സര്‍ക്കാരിന് അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അബാദി ഇറാഖ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സര്‍ക്കാരില്‍ തന്ത്രപ്രധാനമായ വകുപ്പുകളില്‍ തീരുമാനമായിട്ടില്ല. ആഭ്യന്തര-പ്രതിരോധ വകുപ്പുകള്‍ ആര് കൈയ്യാളുമെന്ന് തീരുമാനമായിട്ടില്ല. ഇതിനായി അബ്ബാദി ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം ജഫാരി വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികി, മുന്‍ പ്രധാനമന്ത്രി ഇയാദ് അല്ലാവി, മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവരെ സഹ വൈസ്പ്രസിഡന്‍റുമാരായി നിയമിച്ചിട്ടുണ്ട്. ഐഎസ് തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ തലവേദനയായിസര്‍ക്കാര്‍ കാണുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.