ബംഗാളിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി; വഴിമാറിയത് വന്‍ ദുരന്തം

  വിമാനങ്ങളുടെ കൂട്ടിയിടി , പശ്ചിമബംഗാള്‍ , കൊൽക്കത്ത
കൊൽക്കത്ത| jibin| Last Modified ശനി, 12 ജൂലൈ 2014 (11:37 IST)
പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം പശ്ചിമബംഗാളിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. എയർഇന്ത്യ വിമാനവും ഇൻഡിഗോ എയർലൈൻസ് വിമാനവുമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ വെച്ച് കൂട്ടിയിടിയില്‍ നിന്ന് നേരിയ ഭാഗ്യത്തിന് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20നാണ് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് പറന്നുയരാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയത്. അതേസമയത്ത് തന്നെ എയർഇന്ത്യയുടെ വിമാനത്തിന് ഇറങ്ങാനുള്ള അനുമതിയും എടിസി നൽകുകയായിരുന്നു. എയർഇന്ത്യ വിമാനത്തിൽ 120 യാത്രക്കാരും ഇൻഡിഗോ വിമാനത്തിൽ 130 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

രണ്ടു വിമാനങ്ങളും നേര്‍ക്കുനേര്‍ വന്ന നിമിഷം തന്നെ ഇരു വിമാനങ്ങളുടെ പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലും മന:സാന്നിദ്ധ്യവും മൂലം ദുരന്തം ഒഴിവാകുകയയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :