ചെറിയ പനിക്ക് ആന്റിബയോട്ടിക്ക് ഉപയോഗിക്കരുതെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (12:11 IST)
ചെറിയ പനിക്ക് ആന്റിബയോട്ടിക്ക് ഉപയോഗിക്കരുതെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്. ചെറിയ പനി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. കൂടാതെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കുറച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ആന്റിബയോട്ടിക്കുകള്‍ എപ്പോഴൊക്കെ ഉപയോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണം എന്നും ഐസിഎംആര്‍ മാര്‍ഗരേഖയില്‍ പറയുന്നു. അണുബാധ ഏതാണെന്ന് ഉറപ്പിക്കുന്നതിനു മുന്‍പ് നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :