കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

നോയ്ഡ| Last Modified തിങ്കള്‍, 5 മെയ് 2014 (14:22 IST)
ഗ്രേറ്റര്‍ നോയ്ഡയിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാശ്മീരില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളെ പാക് വിരുദ്ധ മുദ്രാവാക്യം മുഴക്കണമെന്ന് ആവശ്യപ്പെട്ട് സഹപാഠികള്‍ മര്‍ദ്ദിച്ചു.

രാത്രിയില്‍ മദ്യപിച്ചെത്തിയ സഹപാഠികള്‍ തങ്ങളെ തീവ്രവാദികളെന്ന് വിളിച്ചുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തെ ശക്തമായി അപലപിച്ചു. കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അത് കഴിവുകേടായി അംഗീകരിക്കാന്‍ സര്‍വകലാശാല അധികൃതരും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.

സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ന്യൂഡല്‍ഹിയിലുള്ള കാശ്മീരിന്റെ റസിഡന്റ് കമ്മീഷണറെ യൂണിവേഴ്‌സിറ്റിയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :