ഫോർട്ടേലോസ|
jibin|
Last Updated:
ബുധന്‍, 16 ജൂലൈ 2014 (12:39 IST)
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യമാണ് റഷ്യയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മോഡി ഈ കാര്യം പറഞ്ഞത്.
ഡിസംബറിൽ ഇന്ത്യയിലെത്തുബോള്‍ കൂടംകുളത്ത് നിർമ്മിച്ച ആണവ നിലയം സന്ദർശിക്കാനും മോഡി പുടിനെ ക്ഷണിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങളും തന്ത്രപ്രധാനമായ വിഷയങ്ങളും ചർച്ച ചെയ്തു. ആണവ, ഊർജ്ജ, പ്രതിരോധ മേഖലയിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ധാരണയായി.
പൊതുതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് നരേന്ദ്ര മോഡിയെ പുടിന്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ഒരു കുട്ടി ചോദിച്ചാൽ റഷ്യ എന്നായിരിക്കും ഇന്ത്യയുടെ മറുപടിയെന്ന് മോദി ഹിന്ദിയിൽ പറഞ്ഞു.