ബാംഗ്ലൂര്‍|
VISHNU.NL|
Last Modified ബുധന്‍, 21 മെയ് 2014 (17:01 IST)
രാജ്യത്തിന്റെ ഭാവിയില്‍ തനിക്ക് ആശങ്കയുണ്ടന്ന് പറഞ്ഞ് പ്രശസ്ത എഴുത്തുകാരന്‍ യുആര്‍ അനന്തമൂര്‍ത്തി രംഗത്തു വന്നു. മോഡിക്കെതിരെ നിരന്തരം രംഗത്തുവന്ന പ്രമുഖരുടെ മുന്‍നിരയില്‍ നിന്നയാളാണ് അനന്തമൂര്‍ത്തി.
മോഡി അധികാരത്തില്‍ വന്നെങ്കിലും താനിപ്പോഴും വിരുദ്ധ പക്ഷത്തുതന്നെയാണെന്ന് അനന്തമൂര്‍ത്തി പറഞ്ഞു. ഗുജറാത്തില്‍ വംശഹത്യനടത്തിയത് മോദിയാണെന്ന് പറയുന്നില്ല. എന്നാല്‍ വംശഹത്യ നടക്കുന്ന സമയത്ത് മോദിയായിരുന്നു അധികാരത്തില്‍. അതിനാല്‍ ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മോദിക്ക് സാധിക്കുകയില്ളെന്നും അനന്തമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ഒരു വേള മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്നു വരെ അദ്ദേഹം പറയുകയുണ്ടായി. അതിനി ശേഷം സംഘ്പരിവാറിന്‍െറ സൈബര്‍ സൈന്യം തന്‍െറ പിന്നാലെ കൂടുകയായിരുന്നുവെന്നും അനന്തമൂര്‍ത്തി വ്യക്തമാക്കി.
എഴുത്തുകാരനായതുകൊണ്ട് താന്‍ സമൂഹത്തില്‍ ഒറ്റപ്പെടില്ല. യുവാക്കളായ നിരവധി ആരാധകര്‍ തനിക്കുണ്ട്. മോദി തന്നില്‍ മാത്രം അധികാരം കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. കൂടുതല്‍ ശക്തരാവാന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ എനിക്ക് പേടിയാണ്. ജനങ്ങള്‍ ഇത്തവണ വോട്ടുചെയ്തത് തെറ്റിപ്പോയതായും അനന്തമൂര്‍ത്തി പറഞ്ഞു.