പനാജി|
Last Modified വെള്ളി, 25 ജൂലൈ 2014 (08:19 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഗോവ സഹകരണ മന്ത്രി ദീപക് ധവാലികര്‍. ''മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ടമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. പ്രധാനമന്ത്രി അതിനുവേണ്ടി പ്രവര്‍ത്തിക്കും എന്നാണ് എനിക്ക് തോന്നുന്നത്''- നിയമസഭയില്‍ ദീപക് ധവാലികര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍വിജയത്തില്‍ നരേന്ദ്ര മോഡിയെ അഭിനന്ദിച്ച്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ദീപക് ധവാലികര്‍.
ഗോവന്‍ തീരങ്ങളില്‍ സ്ത്രീകള്‍ ബിക്കിനിയും കുട്ടിപ്പാവാടയും ധരിക്കുന്നത് വിലക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പൊതുമരാമത്ത് മന്ത്രി സുധിന്‍ ധവാലിക്കറുടെ സഹോദരനാണ് ദീപക്.
ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രാവാദി ഗോമാന്തക് പാര്‍ട്ടിയുടെ മന്ത്രിമാരാണ് ധവാലികര്‍ സഹോദരന്മാര്‍.