ആന്‍ഡമാനിലും കൊവിഡ് കേസുകള്‍ ഉയരുന്നു; ചികിത്സയിലുള്ളത് 33 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ജൂണ്‍ 2022 (14:45 IST)
കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലും കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 33 ആയി. അതേസമയം രോഗബാധിതരായിരുന്ന ഏഴുപേര്‍ രോഗമുക്തി നേടി.

ഇതുവരെയും രോഗബാധിതരായത് 10,119 പേരാണ്. കൊവിഡ് മൂലം ദ്വീപില്‍ ഇതുവരെ മരണപ്പെട്ടത് 129 പേരാണ്. കഴിഞ്ഞ ദിവസം ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :