46 വർഷത്തെ കാത്തിരിപ്പിന് വിരാമം, ദൽജിർ കൗർ എഴുപത്തിരണ്ടാം വയസ്സിൽ അമ്മയായി

46 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദൽജിർ കൗർ എഴുപത്തിരണ്ടാം വയസ്സിൽ അമ്മയായി. പഞ്ചാബിലെ മൊഹിന്ദർ സിങ്ങ് - ദൽജിർ കൗർ ദമ്പതികളാണ് അപൂർവ്വ നേട്ടം സാക്ഷാത്കരിച്ചിരിക്കുന്നത്. ഏപ്രിൽ 19 ജനിച്ച ആൺകുഞ്ഞിനെ ആഗ്രഹം എന്ന് അർത്ഥം വരുന്ന അർമാൻ എന്ന് പേരു വിളി

അമൃത്‌സർ| aparna shaji| Last Modified ബുധന്‍, 11 മെയ് 2016 (11:52 IST)
46 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദൽജിർ കൗർ എഴുപത്തിരണ്ടാം വയസ്സിൽ അമ്മയായി. പഞ്ചാബിലെ മൊഹിന്ദർ സിങ്ങ് - ദൽജിർ കൗർ ദമ്പതികളാണ് അപൂർവ്വ നേട്ടം സാക്ഷാത്കരിച്ചിരിക്കുന്നത്. ഏപ്രിൽ 19 ജനിച്ച ആൺകുഞ്ഞിനെ ആഗ്രഹം എന്ന് അർത്ഥം വരുന്ന അർമാൻ എന്ന് പേരു വിളിച്ചു.

രണ്ടുവര്‍ഷത്തോളം ഹിസാറിലെ ഐ വി എഫ് കേന്ദ്രത്തിൽ ചികിത്സ നടത്തിയാണ് ഇവര്‍ കുട്ടിക്ക് ജന്മം നല്‍കിയത്. ഒരു കുട്ടി വേണമെന്ന അതിയായ ആഗ്രഹമാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇരുവരും പറഞ്ഞു. ഒരു കുട്ടിയെ ദത്തെടുക്കാൻ പലരും ആവശ്യപ്പെട്ടപ്പോഴും സ്വന്തമായൊരു കുഞ്ഞിനെ എന്നെങ്കിലും ഒരു ദിവസം ദൈവം നൽകുമെന്ന ഉറപ്പിലാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും മൊഹിന്ദർ വ്യക്തമാക്കി.

രണ്ട് തവണ നടത്തിയ ശ്രമം പരാജപ്പെട്ടപ്പോഴും ഇവർ തകർന്നില്ല. പ്രായം ഒരു പ്രശ്നമല്ലെന്നും അർമാനെ ദൈവം നോക്കിക്കോളുമെന്നും ദമ്പതികൾ പറയുന്നു. ഹരിയാനയിലും സമാനമായ ചികിത്സാരീതിയിലൂടെ എഴുപതുകാരിയായ രാജോ ദേവി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :