അമിതാഭ് ബച്ചന് ലിവര്‍ സിറോസിസ്, ആ സിനിമ ലൊക്കേഷൻ വില്ലനായി !

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (16:12 IST)
ബോളിവുഡിന്റെ സ്വന്തം ബിഗ് ബിക്ക് ഗുരുതരമായ കരൾ രോഗം. അദ്ദേഹം തന്നെയാണ് രോഗത്തിന്റെ കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. ലിവർ സിറോസിസിനു മരുന്നു കഴിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം.

മദ്യപാനികളില്‍ കണ്ടുവരുന്ന ഗുരുതര രോഗമായ ലിവര്‍ സിറോസിസ് ആണ് തനിക്കെന്നും രോഗം മൂലം തന്റെ കരള്‍ 75 ശതമാനം പ്രവര്‍ത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

എങ്ങനെയാണ് തനിക്കീ അസുഖം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 1982 ല്‍ കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവരികയും ചെയ്തു. അങ്ങനെ ആ രക്തത്തിലൂടെ പകര്‍ന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവര്‍ സിറോസിസിന് കാരണമായതെന്ന് ബച്ചന്‍ പറയുന്നു.

അതേസമയം പന്ത്രണ്ട് ശതമാനം പ്രവര്‍ത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത കേട്ടതോടെ ആരാധകരെല്ലാം പരിഭ്രാന്തിയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :