പരിചാരകന്റെ ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചനും അഭിഷേകും !

Last Modified ചൊവ്വ, 25 ജൂണ്‍ 2019 (19:45 IST)
ബോളിവുഡ് സൂപ്പർ താരമായ ബിഗ്‌ ബി തന്റെ ജീവിതംകൊണ്ട് മറ്റുള്ള താരങ്ങൾക്ക് മാതൃകയാണ്. സിനിമകളിൽ മാത്രമല്ല. ജീവിതത്തിലും അദ്ദേഹം സൂപ്പർഹിറോ തന്നെയാണ്. അകാലത്തിൽ വിട്ടുപിരിഞ്ഞ തന്റെ പരിചാരകന്റെ ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീട്ടുജോലിക്കാരിൽ ഒരാളായ നാൽപ്പതുകാരൻ മരിച്ചപ്പോൾ. സൂപ്പർ താര പരിവേഷങ്ങളൊന്നും ഇല്ലാതെ തങ്ങളുടെ പരിചാരകന്റെ മൃതദേഹം ചുമന്ന് അന്ത്യഞ്ജലി അർപ്പിക്കാൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മനസുകാട്ടി. പരിചാരകരോട് ബച്ചൻ കുടുംബം പുലർത്തുന്ന സ്നേഹവും ബഹുമാനവും വ്യക്തമാക്കുന്നതാണ് ഈ ചിത്രം.

ബച്ചന്റെ ഒരു ആരാധകനാണ് ട്വിറ്ററിൽ ഈ ചിത്രം പങ്കുവച്ചത്. സോഷ്യൽ മീഡിയ ആദരവോടെയാണ് ബച്ചൻ കുടുംബത്തിന്റെ [പ്രവർത്തിയിൽ പ്രതികരിച്ചത്. നേരത്തെ ബീഹറിലെ 2100 കർഷകരുടെ കാർഷിക കടങ്ങൾ അടച്ചു തീർത്ത് അമിതാബ് ബച്ചൻ മാതൃകയായിരുന്നു. പുൽവാമയിൽ ജീവൻ ത്യജിച്ച ജവാൻമാരുടെ ഭാര്യമാർക്കും കുട്ടികൾക്കും സാമ്പത്തിക സഹായം നൽകും എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :