രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ എത്തുന്നു, ആരാധകരുടെ നിരാഹര സമരം ഞായറാഴ്‌ച്ച തുടങ്ങും

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജനുവരി 2021 (14:54 IST)
രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. രാഷ്ട്രീയകാര്യങ്ങളാകും ചർച്ചയിൽ വിഷയമാവുക. അതേസമയം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. രജനി രാഷ്ട്രീയത്തിൽ വരണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച മുതൽ ചെന്നൈയിൽ ആരാധകർ നിരാഹാര സമരം തുടങ്ങും. രജനി മക്കൾ മന്‍ട്രം ഭാരവാഹികളും നിരാഹാരത്തിൽ പങ്കെടുക്കും.

ഞായറാഴ്‌ച്ച തുടങ്ങുന്ന നിരാഹാരം പിന്നീട് തമിഴ്നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും.പൊയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിർത്തിയിലുള്ള ഫാം ഹൗസിലേക്ക് രജനി കുടുംബത്തിനോടൊപ്പം താമസം മാറ്റി. രജനികാന്ത് രാഷ്ട്രീയപ്രവേശന തീരുമാനം എടുത്തപ്പോൾ തന്നെ ഗ്രാമീണ മേഖലയിൽ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകർ വോട്ട് ചോദിച്ച് തുടങ്ങിയിരുന്നു. മധുരയിൽ പാർട്ടി പ്രഖ്യാപനത്തിന് സ്റ്റേജ് വരെ തയ്യാറാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :