കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസായി; എതിര്‍ക്കാതെ ഒ രാജഗോപാല്‍

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Updated: വ്യാഴം, 31 ഡിസം‌ബര്‍ 2020 (12:32 IST)
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസായി. കാര്‍ഷികനിയമങ്ങള്‍ പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ ബി ജെ പി അംഗം ഒ രാജഗോപാല്‍ എതിര്‍ത്തില്ല എന്നതാണ് കൌതുകകരമായ കാര്യം.

പ്രമേയത്തേക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പൊതു അഭിപ്രായത്തെ മാനിച്ചാണ് താന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് രാജഗോപാല്‍ വിശദീകരിച്ചു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയതെന്നും രാജഗോപാല്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :