1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amit Shah rested positive for covid 19

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാർത്തകൾ
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചപ്പോൾ തന്നെ ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
 
നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. ആരോഗ്യ നില മെച്ചപ്പെട്ട നിലയിലാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിച്ചത് എന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വമേധയാ ക്വാറന്റീനിൽ പോകണം എന്നും പരിശോധനയ്ക്ക് വിധേയരാകണം എന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  
 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
സംസ്ഥാനത്ത് 1,169 പേർക്ക് കൂടി കൊവിഡ്, 991 പേര്‍ക്ക് സമ്പർക്കം വഴി, 688 പേർക്ക് രോഗമുക്തി