അനുബന്ധ വാര്‍ത്തകള്‍
- വിമാനത്താവളങ്ങളിൽ ചായയ്ക്ക് വില 100 രുപയ്ക്ക് മുകളിൽ, മലയാളിയുടെ കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ, ഇനി ചായ 15 രൂപയ്ക്ക് ലഭിയ്ക്കും
- മലപ്പുറത്ത് മരിച്ച 11 മാസം പ്രായമായ കുഞ്ഞിന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം
- ബോളിവുഡിൽ ഹെലനാകാൻ ജാൻവി, ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ
- ഹാർദ്ദിക്കിന് കഴിവുണ്ട്, പക്ഷേ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും എത്താനായില്ല: സ്റ്റോക്സുമായി പാണ്ഡ്യയെ താരതമ്യം ചെയ്ത് ഇർഫാൻ പഠാൻ
- അങ്ങനെയൊരു അവസ്ഥയിൽ സുശാന്തിനെ കാണാൻ കഴിയില്ലായിരുന്നു: അന്ത്യകർമ്മത്തിന് എത്താതിരുന്നതിനെ കുറിച്ച് അങ്കിത
ഉറങ്ങിക്കിടന്നയാളുടെ പാന്റിൽ മുര്‍ഖന്‍ കയറി, തൂണില്‍ പിടിച്ച് യുവാവ് നിന്നത് ഏഴുമണിക്കൂര്‍; വീഡിയോ !
ഉറങ്ങിക്കിടക്കുന്നതിനിടയിൽ നമ്മുടെ വസ്ത്രത്തിനുള്ളിലേയ്ക്ക് ഒരു പാമ്പ് കയറിയാൽ എന്തായിരിയ്ക്കും നമ്മുടെ അവസ്ഥ. ഭയം കൊണ്ട് എന്തൊക്കെയാണ് ചെയ്തുകൂട്ടുക എന്ന് നമുക്ക് ചിന്തിയ്ക്കാൻ പോലുമാകില്ല. എന്നാൽ അത്തരം ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുകയാണ്. മിര്‍സാപൂരിലെ സിക്കന്ദര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ പാന്റിനുള്ളിലേക്ക് മൂര്‍ഖന്‍ കയറുകയായിരുന്നു. ഇതോടെ 7 മണിക്കൂറോളമാണ് ഒരു തൂണിൽ പിടിച്ച് ഇയാൾ അനങ്ങാതെ നിന്നത്. അര്‍ദ്ധരാത്രിയോടെയാണ് മൂര്‍ഖന്‍ ലവ്‌കേഷ് കുമാര്‍ എന്നയാളുടെ പാന്റിനുള്ളിലേക്ക് കയറിയത്. തന്റെ പാന്റില്‍ ഒരു പാമ്പ് ഉണ്ടെന്ന് മനസിലായതോടെ.പിന്നീട് അതീവ ശ്രദ്ധയോടെയായിരുന്നു ചലനങ്ങൾ.
എടുത്തു ചാടിയാൽ പാമ്പ് കടിയ്ക്കും. അതിനാൽ പയ്യെ സമീപത്തെ തൂണിൽപ്പിടിച്ച് ഇയാൾ ഏഴു മണിക്കൂറോളം നിൽക്കുകയായിരുന്നു. രാവിലെയായതോടെ കൂടെയുണ്ടായിരുന്നവർ പാന്റ് സാവധാനത്തിൽ മുറിച്ചുമാറ്റിയാണ് ലവ്‌കേഷ് കുമാറിനെ രക്ഷപ്പെടുത്തിയത്. പാന്റ് മുറിച്ചുമാറ്റി പാമ്പിനെ പുറത്തുപോകാൻ അനുദിയ്ക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നത്.
cobra snake enters young man jeans pant while sleeping man stand for 7 hours holding a pillar at mirzapur up @susantananda3 pic.twitter.com/6t1KsIHeTO
— Koushik Dutta (@MeMyselfkoushik) July 29, 2020