അവിശ്വാസത്തെ അതിജീവിച്ച്‌ തെരേസ മേ; വിജയം 19 വോട്ടുകള്‍ക്ക്

ലണ്ടൻ| Last Modified വ്യാഴം, 17 ജനുവരി 2019 (07:22 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി. യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് തെരേസാ മേയ് അവിശ്വാസപ്രമേയത്തെ അതിജീവിച്ചത്.

ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെടുത്തിയതിന്റെ ചുവടുപിടിച്ച്‌ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസമാണ് പരാജയപ്പെട്ടത്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തെരേസ മേ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിച്ചത്.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേര്‍ വോട്ട് ചെയ്തപ്പോള്‍ 325 പേര്‍ പ്രതികൂലിച്ചു. അവിശ്വാസത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടീഷ് എംപിമാരെ ചര്‍ച്ചയ്ക്ക ക്ഷണിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :