ആമസോണിൽ മോഷണം, 10 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ കവർന്നു

പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ആമസോണിൽ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. ഏകദേശം പതിനേഴ് മൊബൈൽ ഹാൻഡ്സെറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. കുർനാദ് വില്ലേജിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അത്യാധുനിക മൊബൈൽ ഹാൻഡ്സെറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്.

താനെ| aparna shaji| Last Modified വെള്ളി, 3 ജൂണ്‍ 2016 (15:48 IST)
പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ആമസോണിൽ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. ഏകദേശം പതിനേഴ് മൊബൈൽ ഹാൻഡ്സെറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. കുർനാദ് വില്ലേജിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അത്യാധുനിക മൊബൈൽ ഹാൻഡ്സെറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവത്തിന് പിന്നിൽ കമ്പനിയിലെതന്നെ ജീവനക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഐ പി സി 381,34 എന്നതിന്റെ അടിസ്ഥാനത്തിൽ മോഷ്ടാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, മെയ് 27ന് പാണ്ടികശാലയിൽ നിന്നും 7,500 രൂപ വിലവരുന്ന ഒരു മോഷ്ടിച്ചുവെന്ന പരാതിയിൽ ആകാശ് സ്പാത് എന്ന മറ്റൊരു ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :