കാമുകന്റെ മോഹം പൂവണിയാന്‍ കാമുകിയുടെ മോഷണം സ്വന്തം വീട്ടില്‍ നിന്ന്; പതിനഞ്ചുകാരി അടിച്ചുമാറ്റിയത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം- ഇരുവരുടെയും ആഗ്രഹം നിസാരമായിരുന്നു

ഈ മാസം ഒമ്പതാം തിയതിയാണ് പെണ്‍കുട്ടി വീട്ടില്‍ മോഷണം നടത്തിയത്

കാമുകിയുടെ മോഷണം , സ്വര്‍ണം മോഷ്‌ടിച്ചു, കള്ളന്‍ , കാമുകി , പൊലീസ്
നവി മുംബൈ| jibin| Last Modified വെള്ളി, 27 മെയ് 2016 (20:58 IST)
കാമുകനൊപ്പം ബൈക്കില്‍ കറങ്ങുകയെന്ന ആഗ്രഹം സഫലമാക്കാന്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പതിനഞ്ചുകാരി പൊലീസിന്റെ പിടിയിലായി. കാമുകന് ബൈക്ക് ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 1.76 ലക്ഷം രുപയുടെ സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി മോഷ്‌ടിക്കുകയായിരുന്നു. കൈക്കലാക്കിയ സ്വര്‍ണം കാമുകന് ബൈക്ക് വാങ്ങുന്നതിനായി നല്‍കുകയായിരുന്നു.

ഈ മാസം ഒമ്പതാം തിയതിയാണ് പെണ്‍കുട്ടി വീട്ടില്‍ മോഷണം നടത്തിയത്. കള്ളന്‍ സ്വന്തം വീട്ടില്‍ ഉണ്ടെന്ന് അറിയാതിരുന്ന മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് വ്യക്തമാക്കി മറ്റൊരു പരാതി കൂടി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനെക്കുറിച്ചുള്ള വിവരം ലഭ്യമാകുകയായിരുന്നു. ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ബൈക്ക് വാങ്ങിയതായും മനസിലാക്കി. ഇതോടെ പൊലീസ് യുവാവിന്റെ സുഹൃത്തുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

കാമുകനിലേക്ക് അന്വേഷണം നീളുന്നുവെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഇതിനിടെ വീട് വിട്ടിറങ്ങുകയും ചെയ്‌തു. എന്നാല്‍, അടുത്ത ദിവസം തന്നെ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തു. സഹോദരനോട് പിണങ്ങി വീടുവിട്ടിറങ്ങി റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടി എന്നായിരുന്നു പെണ്‍ക്കുട്ടി വീട്ടുകാരോട് പറഞ്ഞത്.

എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത് പിന്നീട് പൊലീസ് കാമുകനേയും കസ്റ്റഡിയില്‍ എടുത്തു. കാമുകനാണ് പെണ്‍ക്കുട്ടി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷിടിച്ച് നല്‍കിയ വിവരം പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടി നിര്‍ബന്ധപുര്‍വ്വം ബൈക്ക് വാങ്ങാനായി പണം ഏല്‍പ്പിക്കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...